അ’ക്ഷരം’


അക്ഷരപ്പിച്ച വച്ച നാള്‍ മുതല്‍
അമ്മ പറയുമായിരുന്നു
'അക്ഷരത്തില്‍ ചവിട്ടരുത് ’
'അക്ഷരം അമ്മയാണു'
അക്ഷരങ്ങള്‍ തമ്മില്‍
കോര്‍ത്തിണക്കാന്‍ പഠിച്ചപ്പോഴും
ആ വാക്കുകള്‍
പതിഞ്ഞു കിടപ്പുണ്ടായിരുന്നു....

പിന്നീട് നടത്തം
അക്ഷരത്തെറ്റുകളിലൂടെയായപ്പോള്‍
അക്ഷരക്കൂട്ടങ്ങള്‍,
ചാമ്പല്‍ക്കൂനകളില്‍ നിന്നു
ജീവനില്ലാത്ത മതങ്ങളായ്
കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു......

5 comments:

  1. പച്ച എന്ന ഈ ബ്ലോഗ്‌ കണ്ടിട്ടുണ്ടോ?
    http://herberium.blogspot.com

    ReplyDelete
  2. ചിന്തകളുറങ്ങുന്ന രചനകള്‍ക്ക്‌
    ഹൃദയം നിറഞ്ഞ ആശംസകള്‍!!!

    ReplyDelete
  3. അക്ഷരപ്പറ്റുള്ള വരികള്‍,കൊള്ളാം.!

    ReplyDelete