അതിരുകള്‍

ഇത്,
ഒരു പ്രത്യയശാസ്ത്രത്തിന്റെ
വിളുമ്പില്‍ നിന്നല്ല;
കേവലം വെട്ടിപ്പിടിക്കലിന്റെ
അതിരുകളില്‍ നിന്നാണ്.
തുരന്ന് തുരന്ന്
ഒടുവില്‍
കൈവശാവകാശ പത്രികളില്‍
ഒതുക്കി,
ആര്‍ത്തിക്കൊടുമുടി താണ്ടിയ
സ്വേഛാധിപത്യത്തില്‍ നിന്ന്
ഉതിര്‍ന്നു വീണ
പകയുടെ കനലില്‍ നിന്നാണ്.......
തിളച്ചുമറിയുന്ന ലാവ കണക്കെ
കുടിപ്പകയുടെ കണ്ണിലെ തീയില്‍
എരിഞ്ഞമരുമാന്‍ വിധിയ്ക്കപ്പെട്ട
നിസ്സഹായതയുടെ
വീര്‍പ്പുമുട്ടലില്‍ നിന്നാണ്.....
വെട്ടിപ്പിടിക്കലിന്റെ
സംത്രിപ്തി നുണഞ്ഞ്
മോഹാവേശതിമിര്‍പ്പില്‍
അതിരുകളുറയ്ക്കട്ടെ...
സത്യത്തിന്റെ വരണ്ട ചുണ്ടിലേക്ക്
ഇറ്റു വീഴുന്ന ചോരപ്പൂക്കളില്‍
അതിരുകള്‍ തഴയ്ക്കട്ടെ....
ആറടി മണ്ണിലേക്ക്
അവകാശ പത്രിക
സമര്‍പ്പണം ചെയ്യും വരെ...!!!

-അളകനന്ദ

1 comment:

  1. എല്ലാം അവ്യക്തവും
    അവ്യാഖേയവുമെന്നു
    അപരനോതുംപോള്‍
    നിലാവിനെ
    ഉള്ളം കയ്യിലുണ്ട് വെറി പിടിച്ചവന്‍
    മറുഭാഷ ചൊല്ലി ,
    ഒന്നും അഞ്ജാതവും ദുരൂഹവുമല്ല
    വേനലിന്റെ ഉച്ച വിയര്‍പ്പു പോലെ
    വാവുണരുന്ന കൊള്ളി മീന്‍ പോലെ
    കിഴക്ക് ഉദിക്കും തീപന്തുപോലെ
    വ്യക്തം ,വ്യതിരിക്തം .

    ReplyDelete