വിരാമം

നിന്റെ പ്രതീക്ഷകളെ
നീ തച്ചുടയ്ക്കുക!
അതു നിനക്കുള്ളതല്ല!
അസ്വാസ്ഥ്യത്തിന്റെ
പുകച്ചുരുളില്‍
മാറാലകെട്ടിയ
സ്വപ്നങ്ങളുമായ്
ഇനി എത്ര നാള്‍?
ഓര്‍മ്മയുടെ
കണക്കു പുസ്തകത്തില്‍
കടക്കെണിയുടെ കണ്ണികള്‍
ശ്വാസനാളത്തെ വരിയുമ്പോള്‍,
ബന്ധങ്ങളുടെ വിടവുകളില്‍
ബന്ധനത്തിന്റെ,
നിസംഗതയുടെ,
നീര്‍ച്ചുഴികളേറുന്നു.
അപ്പൊഴും,
രുചിയറിയാത്ത,
പ്രാണവേദനയില്ലാത്ത
ഒന്നു മാത്രം
മുമ്പില്‍ നിന്നു ചിരിക്കുന്നു
എല്ലാ ചിന്തകള്‍ക്കും
വിരാമമിടാന്‍.......!!!

1 comment: